Thursday, September 25, 2008

എന്റെ അയൽക്കാരി കുട്ടിയുടെ ഭാവനയിൽ ഞാൻ വരച്ചു കൊടുത്ത ചിത്രം.



Tuesday, September 23, 2008


ഇത് ശിനി എന്റെ ആദ്യത്തെ അനുജത്തി. എന്റെ മാതാപിതാക്കള്‍ക്ക് എട്ട് വര്‍ഷത്തിന് ശേഷം ഉണ്ടായ സന്താനം.ശരിക്കുള്ള പേര് ശാബിന.പഠിക്കാന്‍ മിടുക്കി.ഞങ്ങളുടെ കൂട്ടത്തില്‍ പപ്പയോട് കൂടുതല്‍ സ്നേഹമുള്ളവള്‍ എന്നു വെച്ചാല്‍ വെറും ഒരു പപ്പ കുട്ടി.ഹും.... എന്നേയും വളരെ ഇഷ്ടം ( കാര്യം നേടാന്‍ ).ഇപ്പോള്‍ അഞ്ചില്‍ പഠിക്കുന്നു.മത്തങ്ങ കണ്ണീ....എന്ന് വിളിച്ചാല്‍ വേഗം ദേശ്യം വരും.പിന്നെ വെറുമൊരു തൊട്ടാവാടി.എന്ന് കരുതി കുപ്പീലാക്കാം എന്ന് കരുതേണ്ട അവള്‍ നിങ്ങളെ കുപ്പിയിലടക്കും.






ഇത് ശിജി എന്റെ രണ്ടാമത്തെ അനുജത്തി.ഞാനും അവളും തമ്മില്‍ പത്ത് വയസ്സിന്റെ വ്യത്യാസം.ശരിക്കുള്ള പേര് ശബീഹ.പഠിക്കാന്‍ മിടുക്കി.ഇപ്പോള്‍ മൂന്നില്‍ പഠിക്കുന്നു.പ്രത്യേകിച്ച് അരോടും കൂടുതല്‍ സ്നേഹമൊന്നുമില്ല എല്ലാവരോടും ഭയങ്കര ഇഷ്ടം എങ്കിലും ഉമ്മച്ചിയോട് ഒരു തരി കൂടും.പെട്ടെന്ന് വാടുന്ന ടൈപല്ല.പക്ഷേ സങ്കടം വന്നാല്‍ ആരും കാണാതെ പോയി കരയും.ഉണ്ടകണ്ണി.കൂട്ടത്തില്‍ കാര്യഗൌരമുള്ളവള്‍.ചുമ്മാ വടിയാക്കാന്‍ ചെന്നാല്‍ അവള്‍ നമ്മെ വടിയാക്കും.എല്ലാവരെയും സ്നെഹിക്കാന്‍ മാത്രം അറിയുന്ന പ്രകൃതം.



ഇത് മെയ്മി.എന്റെ മൂന്നാമത്തേതും ഒടുവിലത്ത്തുമായ കുഞ്ഞനുജത്തി.ഞാനും ഇവളും തമ്മില്‍ പതിനഞ്ച് വയസ്സ് വ്യത്യാസം.ശരിക്കുള്ള പേര് ശഹ്സാദി ( രാജകുമാരി ).അതെ എന്റെ കൊച്ചു രാജകുമാരി.ഇപ്പോള്‍ മൂന്ന് വയസ്സ്.ഇത്തിരി കുറുമ്പ് കൂടുതലാണെങ്കിലും പാവം.
ഇതും ഒരു പപ്പ കുട്ടി.പിന്നെ എന്നെ വല്ല്യ ഇഷട്ടമാണ്.ഒരു കൊച്ചു മിടുക്കി.



ഇത് എന്റെ സ്വന്തം മകള്‍ റന.ശരിക്കുള്ള പേര് അഷ്ജ റന.ഇപ്പോള്‍ പ്രായം ഒമ്പത് മാസം.മിടുക്കി.ഭയങ്കര വികൃതി.ഒരു ഉപ്പച്ചി കുട്ടി.ഉമ്മാ..... ഉപ്പാ...... എന്നെല്ലാ‍ം പറയും.കളിക്കാന്‍ ഏറ്റവുമിഷ്ടമുള്ള സാധനങ്ങള്‍ മൊബൈലും കീബോര്‍ടും.കൂടുതലും ചിരിച്ചു കൊണ്ടിരിക്കും.
ഉപ്പച്ചി വന്നാല്‍ പോക്കറ്റില്‍ കയ്യിടലാണ് മൈന്‍ ഹോബി.
പാട്ട് കേട്ടാല്‍ ഇത്തിരി ഡാന്‍സ് കളിക്കും.പിടിക്കാതെ ഇത്തിരി നടക്കും.നമ്മള്‍ അവളെ വഴക്ക് പറഞ്ഞാല്‍ അതിന്റെ ഡബിള്‍ തിരിച്ച് പറയും.അതാണിപ്പോള്‍ അവളുടെ പരിപാടി.കാര്‍ട്ടൂണ്‍ വളരെ ഇഷടമാണ്.എങ്കിലും എല്ലായ്പ്പോഴും സ്മാര്‍ട്ട്.വലിയ ശല്യമൊന്നുമില്ല.