Friday, January 2, 2009

പുതിയ ടൈറ്റാനിക് ...........!!!!!















Monday, November 24, 2008

Sunday, November 23, 2008

Thought Provoking :
If you think you are unhappy, look at them
If you think your salary is low, how about her?If you think you don't have many friends...When you feel like giving up, think of this man .If you think you suffer in life, do you suffer as much as he does?If you complain about your transport system, how about them?If your society is unfair to you, how about her?Enjoy life how it is and as it comes Things are worse for others and is a lot better for usThere are many things in your life that will catch your eyebut only a few will catch your heart....pursue those...

Saturday, October 11, 2008

വീണ്ടും ഒരു തിരിച്ചു വരവ് !!!!
ഞാന്‍ വീണ്ടും തിരിച്ചെത്തി. ഉമ്രക്ക് പോയതായിരുന്നു. ഞാന്‍ ഇല്ലാത്തത് കൊണ്ട്ട് ഒന്നും സംഭവിച്ചില്ലല്ലോ? ;-)
പിന്നെ എന്തൊക്കെയാ നമ്മുടെ ബ്ലോഗിലെ വിശേഷങ്ങള്‍ ? എല്ലാവര്‍ക്കും സുഖമല്ലേ?സത്യത്തില്‍ ഉമ്രക്ക് പോയി തിരിച്ചു വന്നിട്ട് ഒരാഴ്ചയായി പിന്നെ ഒന്നു ഇങ്ങു വന്നെത്തി നോക്കാന്‍ കഴിഞ്ഞില്ല കാരണം പനി പിടിച്ച് കിടപ്പിലായിരുന്നു. ഇപ്പോള്‍ തന്നെ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞത് എന്റെ ബ്ലോഗ് എന്റെ ബ്ലോഗ് എന്ന ചിന്തയാണ്. പിന്നെ എല്ലാവരെയും ഒന്നു കാണണം എന്ന് തോന്നിയപ്പോള്‍ ചാടി എഴുന്നേറ്റു. ഈ കുഞ്ഞനുജത്തിയെ എല്ലാരും മറന്നോ ? ഇല്ലല്ലേ? ശരി ഇനി വീണ്ടും എന്താ പോസ്റ്റ് എഴുതുക എന്ന ചിന്തയുമായി ഞാന്‍ മുന്നോട്ട് പോകുന്നു. എല്ലാവരും മറുപടി കമ്മന്റ്സ് ആയി അയക്കും എന്ന പ്രതീക്ഷയോടെ...................
സസ്നേഹം
കുഞ്ഞിമണി.

Thursday, September 25, 2008

എന്റെ അയൽക്കാരി കുട്ടിയുടെ ഭാവനയിൽ ഞാൻ വരച്ചു കൊടുത്ത ചിത്രം.



Tuesday, September 23, 2008


ഇത് ശിനി എന്റെ ആദ്യത്തെ അനുജത്തി. എന്റെ മാതാപിതാക്കള്‍ക്ക് എട്ട് വര്‍ഷത്തിന് ശേഷം ഉണ്ടായ സന്താനം.ശരിക്കുള്ള പേര് ശാബിന.പഠിക്കാന്‍ മിടുക്കി.ഞങ്ങളുടെ കൂട്ടത്തില്‍ പപ്പയോട് കൂടുതല്‍ സ്നേഹമുള്ളവള്‍ എന്നു വെച്ചാല്‍ വെറും ഒരു പപ്പ കുട്ടി.ഹും.... എന്നേയും വളരെ ഇഷ്ടം ( കാര്യം നേടാന്‍ ).ഇപ്പോള്‍ അഞ്ചില്‍ പഠിക്കുന്നു.മത്തങ്ങ കണ്ണീ....എന്ന് വിളിച്ചാല്‍ വേഗം ദേശ്യം വരും.പിന്നെ വെറുമൊരു തൊട്ടാവാടി.എന്ന് കരുതി കുപ്പീലാക്കാം എന്ന് കരുതേണ്ട അവള്‍ നിങ്ങളെ കുപ്പിയിലടക്കും.






ഇത് ശിജി എന്റെ രണ്ടാമത്തെ അനുജത്തി.ഞാനും അവളും തമ്മില്‍ പത്ത് വയസ്സിന്റെ വ്യത്യാസം.ശരിക്കുള്ള പേര് ശബീഹ.പഠിക്കാന്‍ മിടുക്കി.ഇപ്പോള്‍ മൂന്നില്‍ പഠിക്കുന്നു.പ്രത്യേകിച്ച് അരോടും കൂടുതല്‍ സ്നേഹമൊന്നുമില്ല എല്ലാവരോടും ഭയങ്കര ഇഷ്ടം എങ്കിലും ഉമ്മച്ചിയോട് ഒരു തരി കൂടും.പെട്ടെന്ന് വാടുന്ന ടൈപല്ല.പക്ഷേ സങ്കടം വന്നാല്‍ ആരും കാണാതെ പോയി കരയും.ഉണ്ടകണ്ണി.കൂട്ടത്തില്‍ കാര്യഗൌരമുള്ളവള്‍.ചുമ്മാ വടിയാക്കാന്‍ ചെന്നാല്‍ അവള്‍ നമ്മെ വടിയാക്കും.എല്ലാവരെയും സ്നെഹിക്കാന്‍ മാത്രം അറിയുന്ന പ്രകൃതം.



ഇത് മെയ്മി.എന്റെ മൂന്നാമത്തേതും ഒടുവിലത്ത്തുമായ കുഞ്ഞനുജത്തി.ഞാനും ഇവളും തമ്മില്‍ പതിനഞ്ച് വയസ്സ് വ്യത്യാസം.ശരിക്കുള്ള പേര് ശഹ്സാദി ( രാജകുമാരി ).അതെ എന്റെ കൊച്ചു രാജകുമാരി.ഇപ്പോള്‍ മൂന്ന് വയസ്സ്.ഇത്തിരി കുറുമ്പ് കൂടുതലാണെങ്കിലും പാവം.
ഇതും ഒരു പപ്പ കുട്ടി.പിന്നെ എന്നെ വല്ല്യ ഇഷട്ടമാണ്.ഒരു കൊച്ചു മിടുക്കി.



ഇത് എന്റെ സ്വന്തം മകള്‍ റന.ശരിക്കുള്ള പേര് അഷ്ജ റന.ഇപ്പോള്‍ പ്രായം ഒമ്പത് മാസം.മിടുക്കി.ഭയങ്കര വികൃതി.ഒരു ഉപ്പച്ചി കുട്ടി.ഉമ്മാ..... ഉപ്പാ...... എന്നെല്ലാ‍ം പറയും.കളിക്കാന്‍ ഏറ്റവുമിഷ്ടമുള്ള സാധനങ്ങള്‍ മൊബൈലും കീബോര്‍ടും.കൂടുതലും ചിരിച്ചു കൊണ്ടിരിക്കും.
ഉപ്പച്ചി വന്നാല്‍ പോക്കറ്റില്‍ കയ്യിടലാണ് മൈന്‍ ഹോബി.
പാട്ട് കേട്ടാല്‍ ഇത്തിരി ഡാന്‍സ് കളിക്കും.പിടിക്കാതെ ഇത്തിരി നടക്കും.നമ്മള്‍ അവളെ വഴക്ക് പറഞ്ഞാല്‍ അതിന്റെ ഡബിള്‍ തിരിച്ച് പറയും.അതാണിപ്പോള്‍ അവളുടെ പരിപാടി.കാര്‍ട്ടൂണ്‍ വളരെ ഇഷടമാണ്.എങ്കിലും എല്ലായ്പ്പോഴും സ്മാര്‍ട്ട്.വലിയ ശല്യമൊന്നുമില്ല.